• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

OTT മറഡോണ - കാൽപ്പന്തു കളിയിലെ കരസ്പർശം.

1986-ലെ ഫുട്ബോൾ ലോകകപ്പ് ക്വോർട്ടർ മത്സരം. അർജന്റീനയും ഇംഗ്ളണ്ടും തമ്മിൽ. മത്സരം കനക്കുമ്പോൾ അതാ അർജന്റീനക്കും അനുകൂലമായി ഗോൾ. അതിന്റെ ശില്പിയാകട്ടെ മൺ മറഞ്ഞ വിഖ്യാത കാൽപന്ത് രാജാവ് മറഡോണ. എന്നാൽ ടെലിവിഷൻ റീപ്ലേയിൽ മറഡോണ കൈകൊണ്ട് തട്ടിയിടുന്നത് വ്യക്തമായിരുന്നു. റഫറി ഗോൾ അനുവദിച്ചതിനാൽ ആ ഗോൾ സാധുവായി. അതിനെ പിന്നീട് മറഡോണ ദൈവത്തിന്റെ കരങ്ങളാണെന്ന വാദം ഉയർത്തി. കൈയും വിവാദ ഗോൾ മറഡോണയ്ക്കൊപ്പം ഫുട്ബാൾ ചരിത്രത്തിലും ഇടം പിടിച്ചു. മൈതാന മധ്യത്തിൽ നിന്ന് അഞ്ച് എതിരാളികളെ വെട്ടിച്ച ഒറ്റക്ക് മുന്നേറി നേടിയ രണ്ടാമത്തെ ഗോൾ പിറന്നത് അതേ കളിയിൽ തന്നെ. ആ ഗോൾ നൂറ്റാണ്ടിന്റെ ഗോൾ എന്നറിയപ്പെടുകയും ചെയ്യുന്നു. അർജന്റീന ജയിച്ച കൈയും രണ്ട് ഗോളുകളും ഫുട്ബോൾ ചരിത്ര ത്താളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ടു.

90-ലെ ലോകകപ്പിൽ മറഡോണ നിറം മങ്ങിയപ്പോൾ ലോക ഫുട്ബാൾ പ്രേമികൾ നിരാശയുടെ പടുകുഴിയിലായി. 1994 ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെടുകയും ചെയ്തതോടെ മറഡോണയുടെ നല്ല കാലം അവസാനിക്കുകയായിരുന്നു. 1997-ൽ മറഡോണ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2008-ൽ കോച്ചായി രംഗപ്രവേശനം നടത്തി. എന്നാൽ മറഡോണ കോച്ച് എന്ന നിലക്ക് തിളങ്ങുന്ന പ്രകടനമല്ല കാഴ്ചവച്ചത്. ഇതിനിടയിൽ മറഡോണയുടെ വ്യക്തി ജീവിതം ലഹരിയുടെ കയത്തിൽ മുങ്ങി. 2001-2002ൽ ക്യൂബയിൽ ലഹരി മോചന ചികിത്സ നടത്തി. 2009-ലെ ഹൃദയ ശസ്ത്രക്രിയയിലൂടെ 121 കിലോ ശരീരഭാരം പകുതിയായി കുറച്ചു. കഴിഞ്ഞ ഒക്ടോബറിൽ തലയിലെ രക്തസ്രാവത്തിന് മറഡോണ ചികിത്സ തേടി. നവംബർ 3 ന് മറഡോണ തന്റെ 60-ആം പിറന്നാൾ ആഘോഷിച്ചു.

പക്ഷെ ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ട് നവംബർ 25 ന് മറഡോണ ഭൂമിയിലെ കാൽപന്ത് ലോകത്തുനിന്ന് വിണ്ണിലെ കളിക്കളത്തിലേക്ക് പിൻവാങ്ങി. തന്റെ സ്മാരകം പണിയുമ്പോൾ തന്റെ ഇംഗിതവും അദ്ദേഹം വെളിപ്പെടുത്തി. എന്റെ കൈ ആകാശത്തെ തൊടുന്നതു പോലെയായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആ ആഗ്രഹം.

എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ

Discussion

  1. subhalakshmi
    December 5, 2020

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Ajith Kumar
      December5, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment