• THUSHARAM INSTANT

  THIS-HEALTH SERVICE

 • AROGYA MONTHLY

  THUSHARAM MASIKA

 • controlled by

  SAPTHATHARATRUST

logo
header-add

കണ്ടൽക്കാടുകളുടെ കഥ

ഡോ .റസീന കരീം.എൽ

ജൈവസമ്പുഷ്ടമായ നമ്മുടെ ആവാസ വ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽക്കാടുകൾ. കരയും ജലവും തമ്മിലുള്ള സൗഹൃദത്താൽ ഉരവം കൊണ്ട ചെളിപുരണ്ട ചതുപ്പു നിലങ്ങളിൽ വളർന്നു നിൽക്കുന്ന നീർത്തടങ്ങളുടെ നിത്യഹരിത വനങ്ങളാണ് കേരളത്തിൻെറ കണ്ടൽക്കാടുകൾ.80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്ടർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഏതാണ്ട് 6740 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കണ്ടൽക്കാടുകളാണ്. ലോകത്തിലെ എറ്റവും വലിയ കണ്ടൽവനമായ ഇന്ത്യയിലെ സുന്ദരവനങ്ങൾ യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയപ്പോൾ ലോകപൈതൃകം ഭാരതത്തിൻെറ അവകാശമായി മാറി കണ്ടൽക്കാടുകയലിൽ 88 ശതമാനവും അന്തമാൻ നിക്കോബാർ ദ്വീപുൾക്കൊള്ളുന്ന കിഴക്കൻ തീരങ്ങളിൽ ആണെങ്കിലും കേരളതീരങ്ങളിലും കണ്ടൽക്കാടുകൾ ധാരാളമായി കണ്ടുവരുന്നു.കേരളത്തിൽ കണ്ണൂർ ജില്ലയിലാണ് എറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത് കേരളത്തിലെ കായലുകളിൽഏറ്റവും സുന്ദരമെന്നു പറയാവുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലും കണ്ടൽക്കാടുകളാൽ സമൃദ്ധമാണ് . കേരളത്തിലെ കൊല്ലം ജില്ലയുടെ പൈതൃകസമ്പത്തായ അഷ്ടമുടിക്കായൽ, വലിപ്പം കൊണ്ട് രണ്ടാമതും ആഴമേറിയ നീർത്തട ആവാസവ്യവസ്ഥയുള്ളതുമാണ്. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുള്ള കവാടമെന്ന വിശേഷണവും അഷ്ടമുടിക്കായലിനു സ്വന്തം.

ആദ്യമൊക്കെ കണ്ടൽക്കാടുകൾ ഉൾക്കൊള്ളുന്ന പ്രദേശത്തെ പാഴ്നിലങ്ങളായിട്ടാണ് കരുതിയിരുന്നത്. ചെളിവെള്ളം കെട്ടിനിൽക്കുന്ന പ്രദേശമായതിനാൽ കൊതുകുകളും മറ്റു ക്ഷുദ്രജീവികൾക്കും വസിക്കാനുള്ള കുറ്റിക്കാടുകൾ മാത്രമായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ കണ്ടൽക്കാടുകൾ അമൂല്യമായ ഒരു പരിസ്ഥിതി വ്യൂഹമാണെന്നുള്ള തിരിച്ചറിവ് അവയെ സംരക്ഷിക്കാനും അവയെപ്പറ്റി പഠിക്കാനും സാധാരണ ജനങ്ങളിൽ കൂടി താല്പര്യമുണ്ടാക്കി.

അഷ്ടമുടി തീരത്തെ കണ്ടൽമേഖലയിൽ വെൻഹത്തോളം കണ്ടൽ സസ്യഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രധാനം പീക്കണ്ടലാണ്. ഇവയുടെ കായ അടർന്നു വീണു ചെളിയിൽ തറച്ചു പുതിയ ചെടികൾ ഉണ്ടാവുന്നു. ഇവയെ കണ്ടൽക്കാടുകളിലെ നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നു. ചെറു ഉപ്പട്ടി എന്ന കണ്ടലും അഷ്ടമുടിക്കായൽ തീരത്ത് കണ്ടു വരുന്നു. ചെറുതും അണ്ഡാകൃതിയിലുള്ളതുമായ ഇളംപച്ചനിറത്തിലുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. തേനിന്റെ മണമുള്ള പൂക്കൾ ധാരാളം തേനീച്ചകളെ ആകർഷിക്കുന്നു. ബ്ലാത്തിക്കണ്ടൽ 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെറിയ മരമാണ് . ഇതിന്റെ കായ കറികളിൽ ഇട്ടു കഴിക്കാറുണ്ട്. വിനാഗിരിയുടെ ഉത്പാദനത്തിനും വിരകളെ നിയന്ത്രിക്കുന്നതിനും ഈ ചെടി ഉപകരിക്കുന്നു. വള്ളികണ്ടൽ, കുറ്റികണ്ടൽ, കണ്ണാമ്പൊട്ടി , കടക്കണ്ടൽ, മച്ചിൻ തോൽ , പൊന്നും വള്ളി ടി തുടങ്ങിയവയെല്ലാം അഷ്ടമുടി കായലിന്റെ തീരത്തു കാണുന്നവയാണ്. കടലിൽ നിന്ന് നദിയിലേക്കും നദിയിൽ നിന്ന് കടലിലേക്കും കാലാകാലങ്ങളിൽ പ്രജനന പോഷണ ആവശ്യങ്ങൾക്കായി പ്രയാണം ചെയ്യാറുള്ള മത്സ്യങ്ങൾക്ക് പര്യനുകൂലനത്താവളമൊരുക്കുന്നത് കണ്ടൽക്കാടുകളും അവയുൾക്കൊള്ളുന്ന തണ്ണീര്ത്തടങ്ങളുമാണ്

ഇന്ന് കേരളത്തിന്റെ കണ്ടൽക്കാടുകൾ വംശനാശഭീഷണിയിലാണ്. ഇത്തരത്തിലുള്ള ഭീഷണി അഷ്ട്മുടിക്കായലിലും നിലനിൽക്കുന്നു. വീണ്ടു വിചാര മില്ലാതെ താൽക്കാലിക ലാഭദൃഷ്ടിയോടെ വികസന പ്രക്രിയകൾക്ക് വിധേയമായി ലാഘവ ബുദ്ധിയോടെ കണ്ടൽക്കാടുകൾ എല്ലാംതന്നെ കയ്യേറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് ഇതുമാത്രമല്ല പലതരത്തിലുള്ള മാലിന്യങ്ങൾ, അവശിഷ്ടങ്ങൾ എല്ലാം ഒഴുകിയെത്തുന്നത് ഒഴുകിയെത്തുന്നത് കണ്ടൽക്കാടുകൾക്കിടയിലും അവയുടെ ശ്വസനവേരുകൾക്കിടയിലുമാണ്. ഇത് മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളെ സാരമായി ബാധിക്കുന്നു. അഷ്ട്മുടിക്കായലിന്റെ തീരത്തുള്ള മനുഷ്യകൈയേറ്റ നടപടികൾ എന്നും ഇവിടുത്തെ` കണ്ടൽക്കാടുകൾക്ക് വളരെയേറെ ഭീഷണിയു യർത്തുന്നു. കണ്ടൽ വനങ്ങൾ സമുദ്രത്തിൻെറ മഴവനങ്ങളാണ്. സമുദ്രജീവിതം ആരംഭിക്കുന്നത് ഈ ചതുപ്പുകളിൽ നിന്നാണ്. മത്സ്യങ്ങളുടെയും കടൽജീവികളുടെയും ഗർഭ ഭൂമിയായി ഈ തീരദേശകാടുകൾ സമുദ്രത്തിൻെറ ആരോഗ്യത്തിനും നിലനിൽപ്പിനും മാത്രമല്ല മനുഷ്യൻെറതന്നെ നിലനിൽ,പ്പിനും ആവശ്യമാണ്. കണ്ടലുകൾ പ്രകൃതിനിർമ്മിത ജൈവ മതിലുകളാണ്. കണ്ടൽക്കാടുകളുടെ സംരക്ഷണം പ്രകത്രിയുടെയും ജൈവസമ്പത്തിൻെറയും നിലനിൽപ്പിനു ഏറെ പ്രാധാന്യം ആണെന്ന തിരിച്ചറിവിലേക്ക് നാമും മാറേണ്ടിയിരിക്കുന്നു. സാമൂഹ്യവനവൽക്കരണ പരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ കണ്ടൽക്കാടുകൾ വെച്ചു പിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, നമ്മുടെ നാടിന്റെ ജൈവ സമൃദ്ധിക്കായി, പ്രകൃതിയുടെ നിലനിൽപ്പിനായി ഇത്തരം പ്രകൃതിദത്ത ജൈവമതിലുകളെ നമുക്ക് സംരക്ഷിക്കാം.

“”

Discussion

 1. John Xavier
  November 13, 2020

  My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

  Reply
  1. Hari Kumar
   November 13, 2020

   This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

   Reply

leave a comment