• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

കേരള കലാമണ്ഡലം

നവതി നിറവിലും പ്രതിലോമ പരതയുടെ കേളികൊട്ട്

കേരള കലാമണ്ഡലത്തിൻെറ നവതി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. വള്ളത്തോൾ നാരായണമേനോനും മുകുന്ദ രാജയും ചേർന്ന് 1927 -ൽ ഒരു സൊസൈറ്റി രൂപീകരിച്ചു കലാമണ്ഡലപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അന്യം നിന്ന് പോകുന്ന പരമ്പരാഗത ക്ലാസ്സിക്കൽ രംഗകലകൾക്കായുള്ള കേന്ദ്രം എന്ന നിലയ്ക്കാണ് ഈ ഉദ്യമത്തിന് ഇവർ മുന്നിട്ടിറങ്ങിയത്.ഇതിൻറെ ഫണ്ടിലേക്കായി ഒരു ഭാഗ്യക്കുറിയും പുറത്തിറക്കി. 1930 ൽ കൊച്ചിരാജാവിൻറെ സഹായത്തോടുകൂടി കുന്നംകുളത്ത് കേരളകലാമണ്ഡലം സ്ഥാപിതമായി. പിന്നീടാണ് ഷൊർണ്ണൂരിലെ ചെറുതുരുത്തിയിൽ നിളാതീരത്തു ഇന്നത്തെ കലാമണ്ഡലം സ്ഥാപിതമായത്. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയ്ക്കാ യിരുന്നു ആദ്യകാലഘട്ടങ്ങളിൽ പ്രാമുഖ്യം ഉണ്ടായിരുന്നത്, പിന്നീട് ഭരതനാട്യം, ചെണ്ട, മിഴാവ് മുതലായവയും ഉൾപ്പെടുന്നു. 2006-ൽ കേരളം കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയായി ഉയർത്തി. 2016-ൽ യു.ജി.സി ഗ്രാൻറ് ലഭിച്ചു. ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ തുടർന്ന് പോകുന്നത്. കഥകളി കളരിയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തത് ഈ കലയുടെ കേളിത്തൊട്ടിലിൻെറ പ്രതിലോമകരമായ സംഗതി. പഴയ കാലത്തിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ ധാരാളം സ്ത്രീകൾ കഥകളി രംഗത്തേക്ക് കടന്നു വരുന്നു. ബാലികമാർ, യുവതികൾ, മധ്യവയസ് പിന്നിട്ടവർ ഒക്കെയുണ്ട്. കലാമണ്ഡലത്തിൽ നിന്നുള്ള ശിക്ഷണത്തിൻെറ വാതിൽ ഇവർക്കു നേരെ കൊട്ടിയടക്കപ്പെടുന്നു. ഈ പ്രവേശന നിഷേധത്തിനു കാരണമായി പറയുന്നത് ഉഴിച്ചിലിൻെറ പേരിലാണ് കഥകളി നടന്മാരുടെ ശരീരത്തിൽ എണ്ണയിട്ട് തിരുമുന്നതാണ് ഉഴിച്ചിൽ.

1975-ൽ സ്ഥാപിതമായി ഇപ്പോഴും സജീവമായി രംഗത്തുള്ള തൃപ്പൂണിത്തുറ വനിതാ കഥകളി കേന്ദ്രം, പാലക്കാട് കല്ലേക്കുളങ്ങര കഥകളി ഗ്രാമം, കലാഞ്ജലി വനിതാ കഥകളികേന്ദ്രം തുടങ്ങിയവയിൽ വൻ സ്ത്രീ പ്രാ തിനിധ്യമാണ് ഉണ്ടാകുന്നത്. പരേതരായ ചവറ പാറുക്കുട്ടി, കൊട്ടാരക്കര ഗംഗ, രാധികമേനോൻ, പ്രമീള മേനോൻ, ഗീതാവർണ, രഞ്ജിനി സുരേഷ് എന്നിവർ ഈ രംഗത്തു ശോഭിച്ചവരാണ്. ഉഴിച്ചിൽ പ്രശ്നത്തിന് പരിഹാരം എന്ന നിലക്കു ഉഴിച്ചിലിനു പരിശീലനം ലഭിച്ച സ്ത്രീകളെ ഉപയോഗപ്പെടുത്താമെന്നതാണ് ഇവരുടെ അഭിപ്രാ യം.

ശബരിമലയിൽ യുവതി പ്രവേശനം വേണമെന്ന് അലമുറയിടുന്ന സ്വയം പ്രഖ്യാപിത നവോത്ഥന നായകന്മാർ കലാമണ്ഡലത്തിലെ പ്രതിലോമകരമായ സ്ത്രീ പ്രവേശന നിഷേധത്തെ സൗകര്യപൂർവ്വം കണ്ടില്ല എന്ന് നടിക്കുന്നു. ശബരിമലയിൽ പോലും ബാലികമാർക്കും, മധ്യവയസ്സ് പിന്നിട്ടവർക്കും പ്രവേശനം സാധ്യമാണെ ന്നോർക്കുക. നിഷേധത്തിന് എതിരായ അഭിപ്രായം ഉയരേണ്ടതു കാലത്തിൻെറ ആവശ്യകതയാണ്.

“”

Discussion

  1. John Xavier
    November 9, 2020

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      November 09, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment