• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

പ്രമേഹദിന ചിന്തകൾ

നവംബർ 14 പ്രമേഹ ദിനമായി ആചരിക്കുന്നു. ആചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാറുകളും, പ്രമേഹ നിർണ്ണയ ക്യാമ്പുകളും നടക്കുന്നുണ്ട്. പരിചരണത്തിലെ കരുതൽ എന്നതാണ് ഇത്തവണത്തെ വിഷയം. മാറിയ ലോക സാഹചര്യത്തിലാണ് ഇത്തവണത്തെ പ്രമേഹ ദിനം ആചരിക്കുന്നത്. കോവിഡ് -19 മഹാമാരിയുടേ ഈകാലത്ത് പ്രമേഹ രോഗികൾ ഏറെ ശ്രദ്ധപുലർത്തേണ്ട ആവശ്യമുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളനുസരിച്ചു് കോവിഡ് ബാധിച്ചു മരിച്ച പ്രമേഹ രോഗികളിൽ മുപ്പത്തിരണ്ട് ശതമാനം പേരും ടൈപ്പ്-2 പ്രമേഹ രോഗികളാണ്, 1.5 ശതമാനം ടൈപ്പ് 1 പ്രമേഹ രോഗികളും. പ്രമേഹത്തോടൊപ്പം ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളും കോവിഡ് മരണ സംഖ്യ ഉയർത്തുന്നു.

ജീവിതശൈലി രോഗമാണ് പ്രമേഹം. അന്നജവും മധുരവും അടങ്ങിയ ഭക്ഷണ രീതി യിലൂടെയും വ്യായാമമില്ലായ്മയും പൊണ്ണത്തടിയും പ്രമേഹ സാധ്യതക്ക് വഴി തുറക്കുന്നു. നാൽപ്പതിലൊക്കെയാണ് മുമ്പ് പ്രമേഹം പിടിപെട്ടിരുന്നതെങ്കിൽ ഇപ്പോൾ വളരെ ചെറുപ്പത്തിലേ പ്രമേഹം പിടിപെടുന്നു. കുട്ടികളിൽ പോലും പ്രമേഹം ഏറിവരുന്നു. ജങ്ക് ഫുഡുകൾ ഇതിനൊരു കാരണമാണ്. ആവിയിൽ വേവിച്ച ഭക്ഷണങ്ങളുടെ സ്ഥാനത്ത്പ്രമേഹത്തിന് കാരണമാകുന്ന മൈദ കൊണ്ടുള്ള ബേക്കറി സാധനങ്ങളാണ് മലയാളികൾ കുട്ടികൾക്കായി വാങ്ങികൊടുക്കുന്നത്. ഒരു സ്ഥലത്ത് രണ്ട് ബേക്കറികൾ തുടങ്ങുമ്പോൾ അവിടെ ഒരു ആശുപത്രിയും ഉയരുന്നു എന്ന് ഡോക്ടർമാർ പറയാറുണ്ട്. മലയാളിയുടെ വ്യായാമത്തിനോടുള്ള വൈമുഖ്യവും ഒരു പ്രശ്നമാണ്. സ്വന്തമായി വാഹനമുള്ളവർ അതിലും, അല്ലാത്തവർ ഓട്ടോ, ടാക്സി എന്നിവയിലുമാണ് സഞ്ചരിക്കുന്നത്. നടക്കുക എന്നത് മലയാളികൾ മറന്നിരിക്കുന്നു. അഥവാ അല്പം നടന്ന് ലക്ഷ്യ സ്ഥാനത്തെത്തുന്നത് മാനക്കേടായി കരുതുന്നു. വ്യായാമത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഗ്ലുക്കോമീറ്ററു പയോഗിച്ചു് വീട്ടിലിരുന്നു തന്നെ ഷുഗർ നിർണ്ണയിക്കാം . ഷുഗറും കൊളസ്ട്രോളും ബി.പിയും ഒരു സ്റ്റാറ്റസ് സിംബലാണെന്ന മനോഭാവം മാറ്റിവച്ചു പ്രമേഹം വരാതിരിക്കാനോ, പ്രമേഹം ഉണെങ്കിൽ നിയന്ത്രിച്ചു നിർത്താനോ നമുക്ക് കഴിയണം. പ്രമേഹ ദിനാചരണത്തിന്റെ ഔദ്യോഗിക നിറം നീലയാണ്. നമ്മുടെ ജീവിതത്തിലും പ്രമേഹത്തിനെതിരെയുള്ള നീലനിറം പരക്കട്ടെ.

ഉണ്ണികൃഷ്ണൻ നായർ എം.ആർ

Discussion

  1. John Xavier
    November 9, 2020

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      November 09, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment