• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

OTT തേരിലേറി തമിഴ് സൂപ്പർ താര ചിതങ്ങൾ

കോവിഡ് ലോക് ഡൗണിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് എട്ടു മാസം പിന്നിട്ടിരിക്കുന്നു. അൺലോക് അവസാന ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവദിച്ചെങ്കിലും അത് പൂർണ്ണമായും വിജയിച്ചിട്ടില്ല. തമിഴ് നാട്ടിൽ ദീപാവലിയോടനുബന്ധിച്ച് 2 സൂപ്പർ താര ചിതങ്ങൾOTT പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നടിപ്പിൻ നായകൻ സൂര്യയുടെ 'സൂരറൈ പൊട്രു'" എന്ന ചിത്രം നിരൂപക പ്രശംസയും ജനപ്രീതിയും നേടി മുന്നേറുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ജി.ആർ ഗോപിനാഥൻറെ ‘സിംപ്ലി ഫ്ലൈ ’ എന്ന പുസ്തകത്തെ അധികരിച്ച് നിർമ്മിച്ചിരിക്കുന്നത് നടൻ സൂര്യ തന്നെയാണ്. മാധവൻ അഭിനയിച്ച "ഇരുതി സുട്രു" എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായിക സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പൊട്രു ഉള്ളുലക്കുന്ന വൈകാരികത മുഹൂർത്തങ്ങളാൽ സമ്പന്നമാണ്. സൂര്യയുടെ നായികയായി അഭിനയിച്ചിരിക്കുന്നത് മഹേഷിന്റെ പ്രതികാരം, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അപർണ ബാലമുരളിയാണ്. മധുര സ്ളാങ്ങോടുകൂടിയ ബൊമ്മി എന്ന അപർണ്ണയുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടു. ഉർവശിയും ഒരു മികച്ച കഥാപാത്രമായി ഇതിൽ തിളങ്ങുന്നു.

OTT യിൽ റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രമാണ് നയൻതാര അഭിനയിക്കുന്ന മൂക്കുത്തി അമ്മൻ. മുൻ റേഡിയോ ജോക്കി ബാലാജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദൈവ വിശ്വാസവും അന്ധവിശ്വാസവും കപട ആൾദൈവങ്ങളെയും സറ്റയറിക്കലായി അവതരിപ്പിച്ചിരിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും രണ്ടു വ്യത്യസ്ത കഥാ പശ്ചാത്തലമാണ് കൈകാര്യം ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഈ രണ്ടു ചിത്രങ്ങളും വൻ സ്വീകാര്യതയാണ് നേടുന്നത്. OTTയിൽ ഇതിന്റെ ചുവടു പിടിച്ച് കൂടുതൽ സൂപ്പർ താര ചിത്രങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ

Discussion

  1. subhalakshmi
    December 5, 2020

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Ajith Kumar
      December5, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment