• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

January 16, 2021

അഴിമതി ഉദ്യോഗസ്ഥരുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം

നിശ്ചിത പരിധിവരെ കെട്ടിടനിർമാണത്തിൻറെ പെർമിറ്റ് സമ്പ്രദായം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് അത്യന്തം സ്വാഹതാർഹമാണ്. പെർമിറ്റിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയും കൈക്കൂലിയും മുഖമുദ്രയാക്കിയ ഉദ്യോഗസ്ഥർ കളം നിറഞ്ഞുനിന്നു ആടുന്നത്. വൈലേഷൻ ഇല്ലെങ്കിലും ഉണ്ടെന്നു സ്ഥാപിക്കാൻ ഇക്കൂട്ടർക്കുള്ള മിടുക്ക് അപാരമാണ്.അവർ ചൂണ്ടിക്കാട്ടുന്ന വൈലേഷൻ അവർ നിശ്ച യിക്കുന്ന വില കൊടുക്കാൻ(കൈക്കൂലി) വിധിക്കപ്പെട്ടവരാണ് കെട്ടിട ഉടമകൾ. അവർ ആവശ്യപ്പെടുന്ന കിമ്പളം കൊടുക്കാത്തവർക്കു കെട്ടിടനമ്പർ കൊടുക്കാതിരിക്കാൻ അവരാൽ കഴിയുന്ന എല്ലാ വിദ്യകളും ഈ വിഭാഗം പുറത്തെടുക്കും.ഇവരോട് എതിരിടാൻ പാവം കെട്ടിട ഉടമയ്ക്കോ , ഒരു പരിധിവരെ രാഷ്ട്രീയക്കാർക്കോ ഉന്നത ഉദ്യോഗസ്ഥർക്കോ കഴിയാറില്ല. കടവും ലോണും വാങ്ങി കെട്ടിടം നിർമ്മിച്ചു നമ്പറിനു നെട്ടോട്ടമോടുന്ന എത്രയോപേർ, ചിലരുടെ ആത്മഹത്യകൾ മാത്രം പുറം ലോകം അറിയും. ബാക്കിയൊന്നും അറിയുന്നില്ല.എന്തൊക്കെ സംഭവിച്ചാലും തങ്ങൾ ചോദിക്കുന്നതിൽ ഒരു പൈസയുടെ കുറവുപോലും സഹിക്കാത്തവരാണ് ഈ അഴിമതിക്കാർ. ഇവർ അഴിമതിയിൽ മാത്രമല്ല കേമത്വം പ്രകടിപ്പിക്കുന്നത് അത് മേലുദ്യോഗസ്ഥരുടെ മുന്നിൽ സമർഥമായി അവതരിപ്പിക്കാനും മുന്നിലാണ്. ഏതായാലും അത്തരം കലാപരിപാടികൾക്ക് ഒരു പരിധിവരെയെങ്കിലും തടയിടാൻ സർക്കാരിന്റെ പുതിയ നയത്തിന് കഴിയും.കൈകൂലിക്കാർ, അടയുന്ന സ്രോതസിനു പകരം പുതിയ വഴി കണ്ടെത്തും. കെട്ടിട പെർമിറ്റും, നമ്പറും ഇക്കാര്യങ്ങളാൽ ഗവൺമെൻറ് സ്ഥാപനങ്ങളുടെ സൽപ്പേരിനു തന്നെ കളങ്കമുണ്ടാക്കുന്നവയാണ്. ഏതായാലും സർക്കാരിന്റെ ഉറച്ച തീരുമാനം കെട്ടിട നിർമാതാക്കൾക്കു ആശ്വാസവും കൈക്കൂലി ഉദ്യോഗസ്ഥർക്ക് നല്ലൊരു അടിയുമാണ്.

കെ.പുരുഷോത്തമൻ

റസിഡന്റ് എഡിറ്റർ.

“”

.

Discussion

  1. John Xavier
    January 16, 2021

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      DECEMBER 7, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment