• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

January 21, 2021

അമേരിക്കയിൽ ഭരണ മാറ്റം

അമേരിക്കയിൽ ജോ ബൈഡന്റെ സ്ഥാനാരോഹണത്തോടെ ഒരു പുതു യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ലോക പോലീസ് ചമയുന്ന അമേരിക്കയിൽ ഈയടുത്ത കാലത്തു സംഭവിച്ച അതിക്രമങ്ങൾ ലോകത്തെ ഏറ്റവും [പഴക്കം ചെന്ന ജനാധിപത്യ സംവിധാനത്തിന് ഏറ്റ വലിയൊരു ആഘാതം തന്നെയായിരുന്നു. ഏതായാലും പുതിയ ഭരണ സാരഥികളുടെ അധികാരലബ്ധി വളരെ ആശ്വാസകരമായാണ് നടന്നത്. അധികാരം ഏറ്റെടുത്തു കൊണ്ട് ബൈഡൻ നൽകിയ പ്രഭാഷണം ശ്രദ്ധിക്കേണ്ടതാണ്. ലോകത്തു ആക്രമണത്തെയും വെല്ലുവിളികളെയും തോൽപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏതായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പുതിയ ഭരണകൂടം മാന്യമായ പരിഗണന നൽകുമെന്ന് പ്രതീക്ഷിക്കാം. സ്ഥാനമൊഴിയുന്നതിന് ദിവസങ്ങൾക്കു മുൻപ് ട്രംപ് ഭരണകൂടം റഷ്യയുമായുള്ള ഇന്ത്യയുടെ മിസൈൽ കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടതു വിവാദമായിരുന്നു. ഓരോ രാജ്യത്തിനും അവരവരുടെ ആശയങ്ങളും തീരുമാനങ്ങളും ഉണ്ടാകും. അതിനെ അംഗീകരിക്കുകയാണ് മറ്റ് രാജ്യങ്ങളുടെ മര്യാദ. സമ്പത്തിന്റെയും സൈനിക ശക്തിയുടെയും ബലത്തിൽ ചെറു രാജ്യങ്ങളെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കാൻ പാടില്ലാത്തതാണ്. ഏതായാലും പുതിയ ഭരണകൂടം മാന്യമായ രീതിയിൽ മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം.

കെ.പുരുഷോത്തമൻ

റസിഡന്റ് എഡിറ്റർ.

“”

.

Discussion

  1. John Xavier
    January 21, 2021

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      DECEMBER 7, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment