• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

January 20, 2021

ക്രിക്കറ്റിലെ ഇന്ത്യൻ വിജയം

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് സേന ലോക സ്പോർട്സ് ഭൂപടത്തിൽ വലുതായ സ്ഥാനം കുറിച്ചു. മാറ്റ് കുറഞ്ഞ താരങ്ങളുമായി കളിക്കളത്തിലിറങ്ങിയ ഇന്ത്യൻ ടീം തകർപ്പൻ വിജയമാണ് നേടിയത്. ഉയർന്ന താരങ്ങളുടെ അഭാവം ടീമിന്റെ വിജയത്തെ ബാധിച്ചില്ല. കളിക്കളത്തിലിറങ്ങിയവർ ഒത്തൊരുമയോടെ കളിച്ചതു കൊണ്ടാണ് ആസ്ട്രേലിയൻ മണ്ണിൽ അവരെ പരാജയപ്പെടുത്തി ഇന്ത്യ വിജയ കിരീടം നേടിയത്. 38 വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ആസ്ട്രേലിയൻ പര്യടനത്തിൽ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. ഇത് ഒരു വിജയ മുഹൂർത്തം തന്നെയാണ്. പരമ്പര സ്വന്തമാക്കിയതിലൂടെ ഐ.സിസി റാങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും ഇന്ത്യ ഒന്നാം സ്ഥാനം നേടി. ഗാബയിലെ ഏറ്റവും ഉയർന്ന ചേസിംഗ് വിജയ മാർജിൻ നേടി. അജിങ്കരഹാനെ നല്ല രീതിയിൽ ടീമിനെ നയിച്ചു. മൂന്നു മാസം നീണ്ടു നിന്ന പര്യടനത്തിന്റെ അവസാനം ഇന്ത്യൻ സ്പോർട്സ് പ്രേമികൾക്ക് സന്തോഷിക്കാൻ വകയേറെ നൽകിയിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച കളിക്കാർക്ക് സുവർണ്ണാഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിലുള്ള വിജയം ആവർത്തിക്കാൻ താരങ്ങൾക്ക് കഴിയട്ടെ. അതിനു വേണ്ട പ്രോത്സാഹനങ്ങളും വഴികളും അവർക്ക് മുന്നിൽ തുറക്കട്ടെയെന്ന് ആശിക്കുന്നു. .

കെ.പുരുഷോത്തമൻ

റസിഡന്റ് എഡിറ്റർ.

“”

.

Discussion

  1. John Xavier
    January 20, 2021

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      DECEMBER 7, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment