• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

January 18, 2021

അഭിമാനാർഹമായ നേട്ടം

ലോകത്തിന് തലയുയർത്തി നിൽക്കാനുള്ള നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. കോവിഡിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ശുഭകരമായ അവസാനം വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധ വാക്സിൻ നിർമ്മാണത്തിലൂടെ ലോകത്തെ കോവിഡ് ഭയാനതയെ ഒരു പരിധിവരെ തടയാൻ ഇന്ത്യക്ക് കഴിഞ്ഞിരിക്കുന്നു. ഇന്ത്യൻ ശാസ്ത്ര സമൂഹവും ഔഷധ നിർമ്മാണ മേഖലയും സർക്കാരും ഒത്തൊരുമിച്ച് നിന്നതിനെ തുടർന്നുണ്ടായ ഈ നേട്ടം ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ വക നൽകുന്നു. രോഗത്തെത്തുടർന്നും രോഗഭീഷണിയിലും നട്ടം തിരിയുന്ന പൊതു സമൂഹത്തിന് ഇതൊരു ആശ്വാസം തന്നെയാണ്. നമുക്കും ഔഷധ നിർമ്മാണ മേഖലയിൽ വ്യക്തിത്വം സ്ഥാപിക്കാൻ കഴിഞ്ഞതു ചെറിയ കാര്യമല്ല. ഇതിന് സാഹചര്യം ഒരുക്കിയ എല്ലാപേരും അഭിന്ദനം അർഹിക്കുന്നു. രണ്ടു കമ്പനികളാണ് ഇന്ത്യയിൽ നിർമ്മാണം നടത്തുന്നത്. തുടക്കത്തിൽ ചില പാർശ്വഫലങ്ങൾ ഉണ്ടാകുമെങ്കിലും അവയെ മാറ്റുന്നതിനുള്ള കണ്ടുപിടിത്തങ്ങളും നടത്തേണ്ടതാണ്. വാക്സിനേഷൻ ആരംഭിച്ചു മൂന്നു ദിവസമായിട്ടും അശുഭമായി ഒന്നും സംഭവിക്കാത്തത് ഇന്ത്യൻ നീക്കത്തിന് ശക്തമായ പിന്തുണ നൽകുന്നു. ഇത്തരത്തിൽ മലയാള വാർത്താ പ്രവർത്തകരുടെ ഐക്യദാർഢ്യവും പിന്തുണയും അഭിന്ദനങ്ങളും രേഖപ്പെടുത്തുന്നു.

കെ.പുരുഷോത്തമൻ

റസിഡന്റ് എഡിറ്റർ.

“”

.

Discussion

  1. John Xavier
    January 18, 2021

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar
      DECEMBER 7, 2020

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment