• THUSHARAM INSTANT

    THIS-HEALTH SERVICE

  • AROGYA MONTHLY

    THUSHARAM MASIKA

  • controlled by

    SAPTHATHARATRUST

logo
header-add

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്ക്കെതിരായ ഹര്ജി ഹൈക്കോടതി തള്ളി കൊച്ചി : ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്ക്കെതിരായ പൊതുതാത്പര്യ ഹര്ജി ഹൈക്കോടതി തള്ളി. കെ.പി.സി.സി സെക്രട്ടറി നൗഷാദ് അലി നല്കിയ ഹര്ജിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച് കരട് മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളില് നിന്ന് അഭിപ്രായങ്ങള് മാത്രമേ തേടുന്നുള്ളൂ. ഈ ഘട്ടത്തില് ഹര്ജിയില് ഇടപെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണപരിഷ്കാര നിർദ്ദേശങ്ങളുടെ കരട് രേഖ മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി. വിഷയം ആരാഞ്ഞ് കേന്ദ്രസർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കോടതി കത്തയച്ചു.ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, കൊറോണ എസ്.ഒ.പി, ഡയറി ഫാമുകൾ പൂട്ടുവാനെടുത്ത തീരുമാനം എന്നിവ ചോദ്യം ചെയ്തായിരുന്നു ഹർജി. ഭരണപരിഷ്കാരങ്ങൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരൻ മുന്നോട്ട് വച്ചിരുന്നു. ജസ്റ്റിസ് എൽ.പി ഭാട്യ അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. .

“”

Discussion

  1. John Xavier

    My hearty congrats to this venture. A group of world class journalists working in this media.It becomes one of the top.

    Reply
    1. Hari Kumar

      This news online site is very much powerful.Top journalists and their reports make Malayalam Vartha more powerful

      Reply

leave a comment