ഓണച്ചന്തകളിൽ ജൈവപച്ചക്കറിക്കു പ്രത്യേക സ്റ്റാൾ: മന്ത്രി ജി.ആർ. അനിൽ

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം: മുഖ്യമന്ത്രി

+

പി എഫ് എം എസ്, സ്റ്റേറ്റ് നോഡൽ അക്കൗണ്ട് നടപ്പാക്കൽ; കേരളത്തിന് ഒന്നാം സ്ഥാനം

തേക്ക് തടി ലഭിക്കും

ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കു തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപന ഡിവിഷന്റെ കീഴിലുള്ള തെൻമല ഗവ. തടി ഡിപ്പോയിൽ ഓഗസ്റ്റ് ഒൻപത് മുതൽ നടക്കും. വീട് നിർമ്മാണത്തിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് മണിവരെ തെൻമല ഡിപ്പോയിലെത്തിയാൽ അഞ്ച് ക്യൂ.മീറ്റർ വരെ തേക്കുതടി നേരിട്ട് വാങ്ങാം. ഫോൺ: 0475-2344243. . .

മലയാളം സർവകലാശാലയുടെ ദർശന രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

മലയാളത്തിന്റെ വൈജ്ഞാനിക പദവി ഉറപ്പുവരുത്തുന്നതിനും മലയാളം സർവകലാശാലയെ ബഹുജന വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമായി ഉയർത്താൻ സഹായിക്കുന്നതുമായ ദർശനരേഖ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോളിന്റെ നേതൃത്വത്തിൽ സർവകലാശാല അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ശൈലീപുസ്തക നിർമാണം, പദകോശ നിർമാണം, വിജ്ഞാനകോശ നിർമാണം, പരിഭാഷകളും മൗലിക ഗ്രന്ഥങ്ങളും നിർമിക്കൽ, ഓൺലൈൻ കോഴ്‌സുകൾ, ഡിജിറ്റൽ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും ദർശന രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാളം സർവകലാശാലയിൽ ഗണിതശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്. പുരാരേഖ വിജ്ഞാനീയം (എപ്പിഗ്രാഫി) പ്രത്യേക കോഴ്‌സായി പഠിപ്പിക്കാനുള്ള സംവിധാനം ആരംഭിക്കണമെന്ന ആവശ്യവും ദർശനരേഖ മുന്നോട്ടു വച്ചിട്ടുണ്ട്. തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ മലയാളം ചെയർ ആരംഭിക്കൽ, പുതിയ കാമ്പസ് വികസിപ്പിക്കുന്നതിനും കെട്ടിട നിർമാണത്തിനും ആവശ്യമായ ഫണ്ട്, നിലവിലെ പഠനകേന്ദ്രത്തിൽ 1:2:3 അനുപാതത്തിൽ അധ്യാപക നിയമനം, അനധ്യാപക നിയമനം ത്വരിതപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൈതൃക പഠന കേന്ദ്രം, പൈതൃക മ്യൂസിയം എന്നിവ വിപുലീകരിച്ച് ഡിജിറ്റൽ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കാമെന്നാണ് ദർശനരേഖയിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇവിടെ കേരളഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ആർക്കൈവിങും വിശകലനവും നടത്താനാവും. വൈജ്ഞാനിക വിഷയങ്ങളിൽ താത്പര്യമുള്ളവർക്കായി ഹ്രസ്വകാല ഓൺലൈൻ കോഴ്‌സുകളാണ് ദർശനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങളിലൊന്ന്. പരിസ്ഥിതി പഠനം, നിയമസാക്ഷരത, വികസന പഠനം, ചലച്ചിത്രപഠനം, സാഹിത്യ രചനാതന്ത്രം തുടങ്ങിയവയിൽ ഊന്നിയുള്ള കോഴ്‌സുകളായിരിക്കും. വിവിധ വൈജ്ഞാനിക മേഖലകളിൽ അടിസ്ഥാന ഗ്രന്ഥങ്ങളും ലേഖനങ്ങളും തയ്യാറാക്കുന്നതിനും ആവശ്യമുള്ള സന്ദർഭങ്ങളിൽ പരിഭാഷ ചെയ്യിപ്പിക്കുന്നതിനുമുള്ള ഉദ്യമങ്ങൾ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്. . .

.

കൗൺസലർമാരെ ആവശ്യമുണ്ട്

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് രണ്ട് കൗൺസലർമാരെ തിരഞ്ഞെടുക്കുന്നു. (എറണാകുളം-1, കോഴിക്കോട്-1). എം.എസ്‌സി/ എം.എ (സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ആണ് വിദ്യാഭ്യാസ യോഗ്യത. ലഹരി മുക്ത ചികിത്സാ മേഖലയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 40 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ് .

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

2021 ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ - കൊല്ലം, വീണാജോർജ്ജ് - പത്തനംതിട്ട, സജി ചെറിയാൻ - ആലപ്പുഴ, വി.എൻ വാസവൻ - കോട്ടയം, റോഷി അഗസ്റ്റിൻ - ഇടുക്കി, പി. രാജീവ് - എറണാകുളം, കെ. രാജൻ - തൃശ്ശൂർ, കെ. കൃഷ്ണൻകുട്ടി - പാലക്കാട്, വി. അബ്ദുറഹിമാൻ - മലപ്പുറം, എ.കെ ശശീന്ദ്രൻ - കോഴിക്കോട്, അഡ്വ. പി.എ മുഹമ്മദ് റിയാസ് - വയനാട്, എം.വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂർ, അഹമ്മദ് ദേവർകോവിൽ - കാസർഗോഡ് എന്നിങ്ങനെ അഭിവാദ്യം സ്വീകരിക്കും. .

22,064 പേർക്ക് കോവിഡ് 128 മരണം 16649 രോഗമുക്തി 20891 സമ്പർക്കം വഴി

ഏകോപിത നവകേരളം കർമ്മപദ്ധതി 2 രൂപീകരിക്കും

നിലവിലുള്ള നാലു മിഷനുകളായ ലൈഫ്, ആർദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ഉൾപ്പെടുത്തി ഏകോപിത നവകരളം കർമ്മപദ്ധി 2 രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാലും ഇനി ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകേണ്ടതിനാലും വിദ്യാഭ്യാസ മിഷന്റെ പേര് 'വിദ്യാകിരണം' എന്ന് പുനർനാമകരണം ചെയ്യും. നവകേരളം കർമ്മപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർമ്മപദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാ സംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ മൂന്നു വർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോർഡിനേറ്ററെ നിയമിക്കും.

കോവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്നെത്തും

തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയർത്തുന്നു സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് എത്തും. രോഗവ്യാപനം രൂക്ഷമായ 10 ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകൾ ഇരുപതിനായിരത്തിന് മുകളിലായത് ആശങ്ക ഉയർത്തുന്നു. ആറംഗ കേന്ദ്ര സംഘമാണ് ഇന്ന് സംസ്ഥാനത്ത് എത്തുന്നത്. സംഘം രണ്ടായി തിരിഞ്ഞ് രോഗവ്യാപനം കൂടിയ 10 ജില്ലകളിൽ സന്ദർശനം നടത്തും. കൊല്ലം, ആലപ്പുഴ ജില്ലകൾ നാളെ സന്ദർശിക്കും. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതി വിലയിരുത്തും. തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് വിദഗ്ധസംഘം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. രാജ്യത്തെ പ്രതിദിന രോഗബാധിതരിൽ പകുതിയിലേറെയും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. തുടർച്ചയായി മൂന്നാം ദിവസവും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിലേയ്ക്ക് ഉയർന്നു. അടുത്ത മൂന്നാഴ്ച രോഗവ്യാപനം രൂക്ഷമായി തുടരുമെന്നാണ് വിലയിരുത്തൽ. .

ഐ.എന്‍.എല്‍ : കാന്തപുരം വിഭാഗത്തിന്‍റെ മധ്യസ്ഥതയിൽ സമവായ നീക്കം

ഐ.എന്‍.എല്‍ പിളര്‍പ്പില്‍ കാന്തപുരം എ.പി വിഭാഗത്തിന്‍റെ മധ്യസ്ഥതയിൽ സമവായ നീക്കം. വഹാബ്-കാസിം പക്ഷവുമായി കാന്തപുരം വിഭാഗത്തിലെ നേതാക്കൾ കോഴിക്കോട് വെച്ച് ചർച്ച നടത്തി. തര്‍ക്കത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് നിലവില്‍ ഇരു വിഭാഗവും. കാസിം പക്ഷവുമായും നേതാക്കള്‍ ആശയ വിനിമയം നടത്തി. കാസിം ഇരിക്കൂറിനെ മാറ്റി നിർത്തിയാല്‍ ചർച്ചയാകാമെന്ന് വഹാബ് വിഭാഗവും വഹാബിനെ മാറ്റി നിർത്തിയാല്‍ അനുരഞ്ജനമാകാമെന്ന് കാസിം പക്ഷവും അറിയിച്ചു. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഐ.എൻ.എൽ പിളർപ്പ് ചര്‍ച്ച ചെയ്തേക്കും. അതെ സമയം ഏതൊരു പ്രശ്നവും സംസാരിച്ചാല്‍ പരിഹരിക്കപ്പെടുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത വിധം ഇത് രണ്ടായി പിരിഞ്ഞു എന്ന നിലയില്ല. പരിഹരിക്കാനുള്ള ശ്രമമുണ്ടായി. പാര്‍ട്ടിക്കകത്തുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നേരത്തെ തന്നെ സി.പി.എമ്മും ഇടതുപക്ഷ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. കാസിം ഇരിക്കൂര്‍-എ.പി അബ്ദുല്‍ വഹാബ് വിഭാഗങ്ങളല്ല തങ്ങള്‍ വിഭാവനം ചെയ്യുന്നത്, ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയാണെന്നും എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ടടി സംഘം പിടിയിലായി. ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ ജിത്തു എന്നയാള്‍ ബിജെപി പ്രവര്‍ത്തകനാണ്. ഒരു കോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. .

കോവിഡ് പ്രതിരോധം; കേരള മാതൃക മികച്ചതെന്ന് വിദഗ്ദര്‍

കോവിഡ്‌ ബാധയുടെ തീവ്രത കുറയുന്നില്ലെന്നു പറഞ്ഞ്‌ കേരളത്തെ പഴിക്കുന്നവർ വസ്‌തുതകൾക്കു നേരെയാണ്‌ മുഖംതിരിക്കുന്നത്‌. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്ന രോഗബാധയിൽ മുന്നിൽനിൽക്കുന്നത്‌ മഹാരാഷ്‌ട്രയും കേരളവുമാണ്‌. അടുത്തത്‌ കർണാടകം. ഒന്നും രണ്ടും ഘട്ടത്തിൽ രോഗബാധ പെട്ടെന്ന്‌ ഉച്ചസ്ഥായിയിൽ എത്താതിരിക്കാൻ കേരളത്തിലെ ആരോഗ്യസംവിധാനം കാണിച്ച കടുത്ത ജാഗ്രതയ്‌ക്ക്‌ ഫലമുണ്ടായി. രോഗപ്പകർച്ച അതിവേഗം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നിയന്ത്രണങ്ങളുടെയും മുൻകരുതലുകളുടെയും ഫലമാണ്‌ ഇത്‌. 90 ശതമാനത്തോളം രോഗികൾക്കും സൗജന്യ ചികിത്സ നൽകി. ഇത്‌ കേരളത്തിനു മാത്രം അവകാശപ്പെട്ടത്‌. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചിട്ടുമുണ്ട്. കോവിഡിൽനിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ അംഗങ്ങളായ വിദഗ്ധര്‍. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഗഗൻദീപ്‌ കാങ്ങും പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഡോ. ജയപ്രകാശ്‌ മുളിയിലും ദേശീയ മാധ്യമങ്ങളോടാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിന രോഗസംഖ്യയുടെ പേരില്‍ ഊതിപ്പെരുപ്പിച്ച പ്രചാരണം നടക്കവെയാണ് കേന്ദ്ര സര്‍ക്കാർ സമിതിയിലെ വിദഗ്ധര്‍ കേരളമാതൃക ഉയര്‍ത്തിക്കാട്ടി രംഗത്തുവന്നത്.കോവിഡ‍് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയാണ്‌ കേരളം. . .

മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

  തൃശൂര്‍: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ടു യുവാക്കളെ ചാവക്കാട് പൊലീസ് അറസ്റ്റുചെയ്തു. പെരുമ്പിലാവ് പുത്തന്‍കുളം കോട്ടപ്പുറത്ത് വീട്ടില്‍ സനു (20) പാവറട്ടി എളവള്ളി ചിറ്റാട്ടുകര ഒല്ലുക്കാരന്‍ വീട്ടില്‍ ലീജോ ( 26) എന്നിവരെയാണ് ചാവക്കാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഉമേഷ് അറസ്റ്റു ചെയ്തത്. ചാവക്കാട് പാലയൂര്‍ പ്രദേശത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറവിപണിയില്‍ 20 ലക്ഷത്തിലധികം രൂപ വിലവരും. ഒരു ഗ്രാമിന് 20000 രൂപ വരെയാണ് ആവശ്യക്കാരില്‍ നിന്നും പ്രതികള്‍ ഈടാക്കിയിരുന്നത്. മയക്കുമരുന്ന് കടത്തുന്നതിനുപയോഗിച്ച ന്യൂ ജെന്‍ ബൈക്കും പൊലീസ് പിടിച്ചെടുത്തു. . . . .

പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ പൊട്ടിത്തെറി: അഞ്ച് പേരുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 34 ആയി. അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ്, അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിൽ പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയിലെ വിറക് പുരയ്‌ക്കാണ് തീപിടിച്ചത്. തുടർന്ന് നാട്ടുകാരും ഫാക്ടറിയിലെ ജീവനക്കാരും മണ്ണാർകാട് അഗ്നിശമന സേനയും ചേർന്ന് തീ അണയ്‌ക്കാൻ ശ്രമിച്ചു. ഇതിനിടെ വിറക് പുരയ്‌ക്ക് സമീപത്തുണ്ടായിരുന്ന ടാങ്കിലേക്ക് തീ പടർന്ന് പിടിക്കുകയും പൊട്ടിത്തെറിയ്‌ക്കുകയുമായിരുന്നു. ആറ് അഗ്നിശമന സേന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലേയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറയിൽ ട്രയൽ റൺ നടത്തുമ്പോൾ ടാങ്കിൽ നിന്നും ഓയിൽ ചോർന്നതാണ് തീ പടരാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം ഉണ്ടായ സ്ഥലം ഇന്ന് ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിക്കും.

മുസ്ലിംവനിതകൾക്ക് വിവാഹമോചനം നേടാൻ കോടതിയിൽ പോകണ്ട : ശരിഅത്ത് മതനിയമ പ്രകാരം വിവാഹമോചനം നേടാമെന്ന് ഹൈക്കോടതി

കോഴിക്കോട്: മുസ്ലിംവനിതകൾക്ക് കോടതി കയറാതെ ശരിഅത്ത് മതനിയമം അനുസരിച്ച് ഇനി വിവാഹമോചനം നേടാമെന്ന് കേരളാ ഹൈക്കോടതി. കുടുംബജീവിതം ഒന്നിച്ചു കൊണ്ടുപോകാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാൽ സ്ത്രീകൾക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാൻ ഇസ്ലാമികനിയമം നൽകുന്ന അവകാശമാണ് ഖുൽഅ് (ബന്ധവിഛേദനം). ശരി അത്തിലെ ഖുൽഅ് അംഗീകരിച്ചാണ് കോരളഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. മുസ്ലിം വനിതകൾക്ക് അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനം നേടാനാണ് ഈ വിധി സഹായമാകുന്നുത്. വിവാഹ മോചനം തേടി ഹൈകോടതിയിൽ സമർപ്പിച്ച വിവിധ അപ്പീൽ ഹരജികളിൽ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. 1972ൽ കെ.സി. മോയിൻ- നഫീസ കേസിൽ സിംഗിൾ ബെഞ്ച് നടത്തിയ വിധിയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി .കോടതി മുഖേനയല്ലാതെ സ്ത്രീക്ക് വിവാഹമോചനം നേടാൻ അധികാരമില്ലെന്നാണ് കോടതി ഉത്തരവിട്ടത്.

ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും

തിരുവനന്തപുരം: ജയിൽ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. 36 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. വിരമിച്ച ശേഷവും കേരളത്തിൽ തുടരുമെന്നാണ് ഋഷിരാജ് സിംഗ് അറിയിച്ചിട്ടുള്ളത്. ഗുണ്ടകളെ ഒതുക്കി നഗരങ്ങൾ ശുദ്ധീകരിക്കൽ, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ, വ്യാജ സിഡി, വ്യാജ മദ്യ മാഫിയ അടിച്ചമർത്തൽ, വൈദ്യുതി മോഷണം തുടങ്ങിയ പ്രത്യേക ദൗത്യങ്ങൾക്ക് ഋഷിരാജ് സിംഗ് നേതൃത്വം നൽകിയിട്ടുണ്ട്. ജയിൽ ഡിജിപി, ട്രാൻസ്‌പോട്ട് കമ്മീഷണർ തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലവും സർവീസ് കേരളത്തിൽ തന്നെയായിരുന്നു. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്‌ട്രയിലും ജോലി ചെയ്തു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ ജന്മദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റിൽ അദ്ദേഹത്തെ സർക്കാർ നിയമിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല .

കോവിഡ് പ്രതിരോധം; കേരള മാതൃക മികച്ചതെന്ന് വിദഗ്ദര്‍

കോവിഡ്‌ ബാധയുടെ തീവ്രത കുറയുന്നില്ലെന്നു പറഞ്ഞ്‌ കേരളത്തെ പഴിക്കുന്നവർ വസ്‌തുതകൾക്കു നേരെയാണ്‌ മുഖംതിരിക്കുന്നത്‌. ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്ന രോഗബാധയിൽ മുന്നിൽനിൽക്കുന്നത്‌ മഹാരാഷ്‌ട്രയും കേരളവുമാണ്‌. അടുത്തത്‌ കർണാടകം. ഒന്നും രണ്ടും ഘട്ടത്തിൽ രോഗബാധ പെട്ടെന്ന്‌ ഉച്ചസ്ഥായിയിൽ എത്താതിരിക്കാൻ കേരളത്തിലെ ആരോഗ്യസംവിധാനം കാണിച്ച കടുത്ത ജാഗ്രതയ്‌ക്ക്‌ ഫലമുണ്ടായി. രോഗപ്പകർച്ച അതിവേഗം ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നിയന്ത്രണങ്ങളുടെയും മുൻകരുതലുകളുടെയും ഫലമാണ്‌ ഇത്‌. 90 ശതമാനത്തോളം രോഗികൾക്കും സൗജന്യ ചികിത്സ നൽകി. ഇത്‌ കേരളത്തിനു മാത്രം അവകാശപ്പെട്ടത്‌. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചിട്ടുമുണ്ട്. കോവിഡിൽനിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ അംഗങ്ങളായ വിദഗ്ധര്‍. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഗഗൻദീപ്‌ കാങ്ങും പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഡോ. ജയപ്രകാശ്‌ മുളിയിലും ദേശീയ മാധ്യമങ്ങളോടാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. .


അഭിമാനാർഹമായ നേട്ടം

ലോകത്തിന് തലയുയർത്തി നിൽക്കാനുള്ള നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. കോവിഡിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള............

.

ക്രിക്കറ്റിലെ ഇന്ത്യൻ വിജയം

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് സേന ലോക സ്പോർട്സ് ഭൂപടത്തിൽ ............

അമേരിക്കയിൽ ഭരണ മാറ്റം

അമേരിക്കയിൽ ജോ ബൈഡന്റെ സ്ഥാനാരോഹണത്തോടെ ഒരു പുതു യുഗത്തിന് തുടക്കം

അഴിമതി ഉദ്യോഗസ്ഥരുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം

നിശ്ചിത പരിധിവരെ കെട്ടിടനിർമാണത്തിൻറെ പെർമിറ്റ് സമ്പ്രദായം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് അത്യന്തം സ്വാഹതാർഹമാണ്. ....